SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

ലഹരിക്കെതിരെ മാരത്തൺ​

കൊട്ടാരക്കര: തൂഫാൻ പദ്ധതിയുമായി​ ബന്ധപ്പെട്ട്, ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാരത്തണും ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിക്കുന്നു. നാളെ രാവിലെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാരംഭിക്കുന്ന മാരത്തൺ കച്ചേരിമുക്ക് മണികണ്ഠൻ ആൽത്തറയ്ക്ക് മുന്നിൽ സമാപിക്കും. പൊലീസും ജനപ്രതിനിധികളും വിവിധ സംഘടനകളും വിദ്യാർത്ഥികളും പങ്കെടുക്കും. 6,7 തീയതികളിൽ എഴുകോൺ എസ്.എൻ.ജി ടർഫിലാണ് ഫുട്ബോൾ ടൂർണമെന്റ്. പൊലീസ്, എക്സൈസ്, വിവിധ വകുപ്പുകൾ, സംഘടനകൾ, ക്ളബ്ബുകൾ, വിദ്യാലയങ്ങൾ എന്നിവയുടെ ടീമുകൾ പങ്കെടുക്കും. റൂറൽ എസ്.പി ഷാജി സുഗുണന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL