
കൊല്ലം: മെത്തഫെറ്റാമിൻ ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിലായി. മയ്യനാട് ഫാത്തിമ മൻസിലിൽ ഷക്ക്ഷാദാണ് (27) അറസ്റ്റിലായത്. 43.411 ഗ്രാം മെത്തഫെറ്റാമിൻ പിടിച്ചെടുത്തു. കൊല്ലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ.അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം 12ന് രാത്രി 11.50ഓടെ തൃക്കടവൂർ ഒറ്റയ്ക്കൽ ജംഗ്ഷനിൽ വച്ചാണ് പിടികൂടിയത്. എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസർ പി.ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബി.ഷെഫീക്ക്, എസ്.അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, എക്സൈസ് ഡ്രൈവർ വിശ്വനാഥൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |