
കൊല്ലം: തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം കടന്നുപോകുന്നതിന് തടസം സൃഷ്ടിക്കാത്ത തരത്തിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന ആവശ്യത്തിൽ തുടർ ചർച്ചയ്ക്കായി എൻ.എച്ച്.എ.ഐയുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ഡിസൈനർമാർ ഡൽഹിയിൽ യോഗം ചേരും. മന്ത്രി ബിന്ദുകൃഷ്ണ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, കളക്ടർ ആനി ജൂല തോമസ്, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, കരാർ കമ്പനി പ്രതിനിധികൾ, തൃക്കടവൂരപ്പ സേവാസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത് നടത്തിയ യോഗത്തിലാണ് ധാരണ. ഡിസൈനർമാരുടെ യോഗത്തിന് ശേഷം ഇവിടെ വീണ്ടും യോഗം ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |