SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

എട്ടാം ക്ളാസുകാരി വരച്ച കുട്ടിയാന 'കുട്ടു' കായികമേളയുടെ ഐശ്വര്യം

photo

കൊല്ലം: 25 മുതൽ 31 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നമായ 'കുട്ടു' എന്ന കുട്ടിക്കൊമ്പനെ വരച്ചത് ഒരു എട്ടാം ക്ളാസുകാരിയാണ്. കൊല്ലം പുത്തൂർ പവിത്രേശ്വരം കെ.എൻ.എൻ.എം എച്ച്.എസ്.എസിലെ ആർ.എസ്.ലക്ഷ്മി നന്ദന . ഇടംകൈയിൽ ദീപശിഖയേന്തി, വെള്ള ജേഴ്സിയണിഞ്ഞ്, ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് 'കുട്ടു'. തൂവെള്ളയിൽ ആകാശ നീലിമയും മഞ്ഞയും പച്ചയുമൊക്കെച്ചേർത്താണ് പശ്ചാത്തലമൊരുക്കിയത്. ഭാഗ്യചിഹ്നമൊരുക്കാൻ ഇത്തവണ സ്കൂൾ കുട്ടികൾക്കാണ് അവസരം നൽകിയത്. നിരവധി എൻട്രികൾ ലഭിച്ചിരുന്നു.

നിറക്കൂട്ടിൽ വിരിഞ്ഞ സർഗ വൈഭവം

വരയിലും കളറിംഗിലും ലക്ഷ്മി നന്ദനയ്ക്ക് ബാല്യം മുതലേ കമ്പമുണ്ട്. എന്നാൽ ആദ്യമായാണ് സംസ്ഥാന തല മത്സരത്തിൽ പങ്കാളിയാകുന്നത്. മനസിൽ തോന്നിയ ആശയം പേപ്പറിൽ പകർത്തി. പിന്നെയത് കമ്പ്യൂട്ടറിലാക്കി. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭേദഗതികൾ വരുത്തി. ചിത്ര രചനയിൽ മാത്രമല്ല, കായിക രംഗത്തും മികവ് തെളിയിച്ച ലക്ഷ്മി നന്ദന സ്കൂളിലെ ഷൂട്ടിംഗ് താരം കൂടിയാണ്. കൊട്ടാരക്കര മൈലം കൃഷിഭവനിലെ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് പുത്തൂർ ഇഷാനത്തിൽ പി.ആർ.രഞ്ജിത്ത് കുമാറിന്റെയും കാഷ്യു കോർപ്പറേഷൻ ഉദ്യോഗസ്ഥ ആർ.ശ്രീജയുടെയും മകളാണ്. ആർ.എസ്.ഇഷാൻദേവാണ് സഹോദരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL