കൊല്ലം: ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥി-യുവജന നേതാക്കൾക്ക് നേരെ പൊലീസ് നടത്തുന്ന ക്രൂരമർദ്ദനങ്ങളിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് മാർച്ച് ചിന്നക്കടയിൽ സംഘർഷത്തിൽ കലാശിച്ചു. ലാത്തിച്ചാർജിൽ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം ആദർശ് പ്രദീപ്, പ്രവർത്തകരായ അനന്തു, അദ്വൈത് എന്നിവർക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ആദർശ് പ്രദീപിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരുടെ യൂണിഫോം പ്രതിഷേധക്കാർ വലിച്ചുകീറി.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. എം.എൻ സ്മാരകത്തിൽ നിന്ന് പ്രകടനമായെത്തി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയായിരുന്നു സംഘർഷം. അറസ്റ്റിന് വഴങ്ങാതെ പ്രവർത്തകർ ബലം പ്രയോഗിച്ചതോടെ പൊലീസ് നേരിയ തോതിൽ ലാത്തി വീശുകയായിരുന്നു.
സമരത്തിന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.എസ്. നിതീഷ്, പ്രസിഡന്റ് വിനിത വിൻസന്റ്, സംസ്ഥാന നേതാക്കളായ എസ്.വിനോദ് കുമാർ, ജി.എസ്.ശ്രീരശ്മി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |