കൊല്ലം: മൺറോത്തുരുത്ത് പട്ടംതുരുത്ത് വാട്ടർ ടാങ്കിന് പടിഞ്ഞാറ് റെയിൽവേ ലൈനിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശിയായ യുവാവിന് ഗുരുതര പക്കേറ്റു. തമിഴ്നാട് വീരവാജി നഗറിൽ 146/4ൽ രാമമൂർത്തിയുടെ മകൻ ശരൺകുമാറിനാണ് (28) പരിക്കേറ്റത്. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു അപകടം.
കാൽനട യാത്രക്കാരാണ് യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് കിഴക്കേ കല്ലട പൊലീസെത്തി കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
യുവാവിനെ തിരിച്ചറിയാൻ പ്രാദേശികമായി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. തുടർന്ന് ഫോൺ രേഖകൾ പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയായിരുന്നു. പൊലീസ് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |