SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.03 AM IST

സംവരണം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ബിന്ദുകൃഷ്ണ

കൊല്ലം: കേരളത്തിലെ വിവിധ സമുദായങ്ങൾക്ക് അനുവദിച്ചി​ട്ടുള്ള സംവരണം പൂർണമായും നടപ്പാക്കാൻ യു.ഡി.എഫ് സക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കി. കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ ഈഴവ മഹാജനസഭയുടെ 125-ാം വാർഷികഘോഷത്തോടനുബന്ധിച്ച നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായി​രുന്നു മന്ത്രി.

സംസ്ഥാന പ്രസിഡന്റ് ഘോഷ് എസ്.ഈഴവർ അദ്ധ്യക്ഷത വഹിച്ചു. വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് അജിതാ സദാനന്ദൻ ഗുരുസ്മ‌ര ണയും ജനറൽ സെക്രട്ടറി അരുൺ മയ്യനാട് ആമുഖ പ്രസംഗവും നടത്തി. സഭ ദേശീയ പ്രസിഡന്റ് എസ്. സുവർണ കുമാർ വാർഷികാഘോഷ സന്ദേശം നൽകി. സംഘടനയുടെ പുതിയ ലോഗോ പ്രകാശനം സംഘടന സെക്രട്ടറി സബിൻ വിശ്വനാഥ് നി​ർവഹി​ച്ചു. തുടർന്ന് നവകേരളം പുതുയുഗത്തിലേക്ക്, ഈഴവ സമുദായത്തിന്റെ പങ്ക് എന്ന വിഷയത്തി​ൽ നടന്ന സെമിനാർ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീധരൻ അവതരിപ്പിച്ചു. അഡ്വ.എസ്. പ്രഹ്ളാദൻ ചർച്ചകൾക്ക് നേതൃത്വം നൽകി. എസ്.സന്തോഷ് കുമാർ, ചന്തവിള ചന്ദ്രൻ, ക്ലാവറ സോമൻ, അനിൽ പടിക്കൽ, ഷാജി ലാൽ കരുനാഗപ്പള്ളി, എം.ഗാനപ്രിയൻ, പ്രദീപ് കൊട്ടാരക്കര, എൻ. ജയ്‌സുഖ്ലാൽ, സി.ബാലസുന്ദർ, അനിൽകുമാർ, ഡോ.പ്രസാദ് ഓച്ചിറ, ജിനേഷ് ആനന്ദ്, സൈജു തോന്നയ്ക്കൽ, രാജി രവീന്ദ്രൻ തുടങ്ങിയവർ സംസാരി​ച്ചു. ആർ.ശ്രീധരൻ മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY