ചാത്തന്നൂർ: ബി.ബി. ഗോപകുമാർ എം.എൽ.എയുടെ ഓഫീസ് ചാത്തന്നൂർ ഊറാംവിള കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ആരംഭിച്ചു. ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദർശനൻ ഭദ്രദീപപ്രകാശനം നടത്തി.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ്, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ മനോജ്, ആർ.എസ്.എസ് പ്രാന്തിയ കാര്യകാര്യ സദസ്യൻ സി.സി. ശെൽവൻ, പ്രാന്തീയ വ്യവസ്ഥ പ്രമുഖ് രാജൻ കരൂർ, ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, മുതിർന്ന ബി.ജെ.പി നേതാവും സംസ്ഥാന കൗൺസിൽ അംഗവുമായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള, ജില്ലാ ട്രഷറർ സി. രാജൻപിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |