SignIn
Kerala Kaumudi Online
Thursday, 22 October 2026 12.11 PM IST

മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൊല്ലം: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് അറിയിച്ചു. അഞ്ജലി ഷീല ജോയിയുടെയും കാലടി സ്വദേശിനി സ്വിൻ ജോണിയുടെയും മൃതദേഹം നാളെ പുലർച്ചെ 1:30 നെടുമ്പാശേരി​യി​ൽ എത്തി​ക്കും. നോവ സാബുവിന്റെ മൃതദേഹം രാത്രി 8:15ന് എത്തി​ക്കും.ജർമൻ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച്ച രാത്രി 9:15ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL