SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

വിസ്റ്റാഡോം കോച്ചിന്റെ പേരി​ൽ യു.ഡി.എഫ് എം.പിമാരുടെ ഫേസ്ബുക്ക് പോര്!

കൊല്ലം: മധുര- ഗുരുവായൂർ എക്സ്‌പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെ ചൊല്ലി യു.ഡി.എഫ് എം.പിമാരായ എൻ. കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും തമ്മിൽ പോര്.

കഴിഞ്ഞയാഴ്ച റെയിൽവേ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന് പിന്നാലെ തന്നെ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തൊട്ടുപിന്നാലെ അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പോസ്റ്റും വന്നു. അതിന്റെ തുടർച്ചയായി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പി.എ. ഹരികുമാർ, കൊടിക്കുന്നിലിന്റെ ഇടപെടലിലാണ് വിസ്റ്റാഡോം കോച്ച് അനുവദിച്ചതെന്ന പോസ്റ്റുമായി രംഗത്തെത്തി. ഇതോടെ ഇന്നലെ പ്രേമചന്ദ്രൻ തന്റെ ഇടപെടൽ വിശദമായി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. വിസ്റ്റാഡോം കോച്ച് റെയിൽവേ അവതരിപ്പിച്ച 2017- 18 കാലയളവിൽ തന്നെ ടൂറിസം സാദ്ധ്യതയുള്ള കൊല്ലം- ചെങ്കോട്ട പാതയിൽ വിസ്റ്റാഡോം കോച്ച് പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. 2019ൽ റെയിൽവേ മന്ത്രി ഉറപ്പും നൽകി. കഴിഞ്ഞ ഒൻപത് വർഷമായി നിരന്തര ഇടപെടൽ നടത്തുകയാണ്. സമാന സ്വഭാവത്തിൽ മറ്റ് പലരും ഇടപെട്ട് കാണുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL