SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

പെരുമൺ- പേഴുംതുരുത്ത് പാലം കരാറുകാരൻ പിണങ്ങിയില്ലെങ്കിൽ ഒരു വർഷത്തിനകം പാലം റെഡി!

ddd
നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ- പേഴുംതുരുത്ത് പാലം

ഇതുവരെ പിന്നിട്ടത് 72 ശതമാനം നിർമ്മാണം

കൊല്ലം: കരാറുകാരന് കൃത്യമായി ബില്ല് മാറി നൽകിയാൽ പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാകും. കായലിന്റെ മദ്ധ്യഭാഗത്തെ പൈലോണുകളിൽ തൂങ്ങിനിൽക്കുന്ന തരത്തിൽ നിർമ്മിക്കുന്ന 154 മീറ്റർ സ്പാനിൽ 78 മീറ്റർ നിർമ്മാണം പൂർത്തിയായി. ഇdjതരെ ആകെ 72 ശതമാനം പിന്നിട്ടു.

മദ്ധ്യ ഭാഗത്തെ പൈലോണുകളെ പരസ്പരം ബന്ധിപ്പിച്ചും അതിൽ നിന്നു ഇരുവശങ്ങളിലേക്കുമാണ് സ്പാനുകൾ നിർമ്മിക്കുന്നത്. സ്പാനുകൾ സ്റ്റീൽ റോപ്പിൽ പൈലോണുകളിൽ തൂങ്ങിനിൽക്കും. ഷട്ടർ ഉപയോഗിച്ച് മൂന്ന് മീറ്റർ വീതമാണ് സ്പാൻ കോൺക്രീറ്റ് ചെയ്യുന്നത്. കോൺക്രീറ്റിന് രണ്ട് ഷട്ടർ മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഒരു സമയം ആറ് മീറ്റർ മാത്രമാണ് നിർമ്മിക്കുന്നത്. ഇങ്ങനെ ആറ് മീറ്റർ നിർമ്മിക്കാൻ ഒരുമാസമെടുക്കും. ശേഷിക്കുന്ന 76 മീറ്റർ നിർമ്മിക്കാൻ ഒരു വർഷവും. ഇപ്പോൾ പേഴുംതുരുത്ത് ഭാഗത്തുള്ള പൈലോണിൽ നിന്ന് ഇരുവശത്തേക്കുമുള്ള സ്പാനിന്റെ നിർമ്മാണമാണ് നടക്കുന്നത്. അത് പൂർത്തിയായ ശേഷം ഷട്ടർ അഴിച്ച് പെരുമൺ ഭാഗത്തെ കോൺക്രീറ്റിംഗ് ആരംഭിക്കും.

നിർമ്മാണം വേഗത്തിലാക്കണം


കൊല്ലത്തെയും കുന്നത്തൂരിനെയും ബന്ധിപ്പിക്കുന്ന പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമാണം ത്വരിതപ്പെടുത്തണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് ആവശ്യപ്പെട്ടു. കണ്ണങ്കാട് പാലം കൂടി വരുന്നതോടെ കൊല്ലം -ശാസ്താംകോട്ട യാത്രയിൽ 10 കിലോമീറ്ററിലധികം കുറയും. ശേഷിക്കുന്ന ജോലികൾക്ക്,ഫണ്ട്‌ തടസം കൂടാതെ സമയക്രമം നിശ്ചയിച്ച് 2027 ൽ തന്നെ പൂർത്തിയാക്കി പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ നടപടി യുണ്ടാകണമെന്ന് ദ് കോസ് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്കും പൊതുമരാമത്തു മന്ത്രിക്കും നൽകിയതായി പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്ണനും സെക്രട്ടറി ആർ. അശോകനും പറഞ്ഞു.

.................................

 നിർമ്മാണം തുടങ്ങിയത്: 2020 ഡിസംബറിൽ

 നിർമ്മാണം പലതവണ മുടങ്ങി
 പൂർത്തിയാകാൻ 3 സ്പാനുകൾ

 മദ്ധ്യഭാഗത്തേത് 70 മീറ്റർ

 ഇരുവശങ്ങളിലും 42 മീറ്റർ വീതം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL