
ഇടമറുക്: കെ.എസ്.തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെയും ലയൺസ് ക്ലബ് ഒഫ് അരുവിത്തുറയുടെയും സഹകരണത്തോടെ തിരഞ്ഞെടുത്ത 105 കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ഇടമറുക് പ്രോഗ്രസീവ് ലൈബ്രറി ഹാളിൽ നടന്നു. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തി. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി മുഖ്യപ്രഭാഷണം നടത്തി. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ആർ.ശ്രീകല ഓണസന്ദേശം നൽകി. മാണി സി.കാപ്പൻ എം.എൽ.എയെയും പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ഗണിതശാസ്ത്ര വിഭാഗം മേധാവി പ്രൊഫ.റോയ് തോമസ് കടപ്ലാക്കലിനെയും ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്റ്റാൻലി മാണി, മെമ്പർ ആൻ മരിയ അമൽ, പഞ്ചായത്ത് മെമ്പർമാരായ ജിനോ ചേറ്റുകുളം, ജെറ്റോ ജോസ്, ഗ്രേസമ്മ തോമസ്, അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേൽ, സെക്രട്ടറി മനോജ് ടി.ബെഞ്ചമിൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |