SignIn
Kerala Kaumudi Online
Sunday, 11 October 2026 12.00 AM IST

രണ്ടുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ 

ganja

കോട്ടയം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം നടത്തിയ പരിശോധനയിൽ 2.200 കിലോ കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയിൽ. കൂവപ്പള്ളിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ജഹീദുൽ ഇസ്ലാം (22) ആണ് പിടിയിലായത്. ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. ജഹീദുള്ളിന് ലഹരി ഇടപാടുകളുള്ളതായി ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി.ജോസിന്റെയും, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി യു.ശ്രീജിത്തിന്റെയും നേതൃത്വത്തിൽ ഇയാൾ രഹസ്യനിരീക്ഷണത്തിലായിരുന്നു. വെസ്റ്റ് ബംഗാളിൽ നിന്ന് കാഞ്ഞിരപ്പള്ളി കുരിശ് കവലയിൽ വന്നിറങ്ങിയപ്പോൾ, പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL