
കോട്ടയം: വേണാട് എക്സ്പ്രസിൽ 220 പേർക്ക് ഇരിക്കാവുന്ന പുതിയ കോച്ചുകൾ അനുവദിച്ചെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ആരോപിച്ചു. പഴയ കോച്ചുകളിൽ 108 സീറ്റുകളുണ്ടായിരുന്നപ്പോൾ പുതിയ ദീൻ ദയാൽ കോച്ചുകളിൽ 100 സീറ്റുകൾ മാത്രമാണുള്ളത്. ലഗേജ് റേക്കിൽ യാത്രക്കാരെ ഇരുത്തി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാമെന്ന വാദം പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടി. ലഗേജ് റേക്കിലേക്ക് കയറാൻ ചവിട്ടുപടികളില്ലാത്തതും ഇരുന്നാൽ കാലുകൾ നീട്ടിവയ്ക്കാൻ കഴിയാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. മുകളിലെ ഫാനിന്റെ കാറ്റ് താഴെ ഇരിക്കുന്നവർക്ക് ലഭിക്കാത്തതിനാൽ ചൂടും വർദ്ധിക്കുമെന്ന് സംഘടന ആരോപിച്ചു. യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |