കോട്ടയം: മണിമലയിൽ പിതാവിനെ മകൻ അടിച്ചുകൊന്നു. പത്തനംതിട്ട റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ ഇളയ മകൻ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സച്ചു കുറ്റം സമ്മതിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സന്തോഷ് സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു. മദ്യപിച്ചെത്തിയതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
A man named Santhosh, a native of Ranni in Pathanamthitta, was allegedly beaten to death by his younger son, Sachu, in Manimala, Kottayam. Police have taken Sachu into custody, and he reportedly confessed to the crime. Preliminary findings suggest that an argument following Santhosh’s return home after drinking may have led to the incident. Police are investigating the case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |