SignIn
Kerala Kaumudi Online
Thursday, 15 October 2026 5.42 AM IST

തോട്ടങ്ങൾക്ക് വൻഡിമാൻഡ്, പാട്ടനിരക്കുയർന്നു ലാഭം ചുരത്തി റബർ, കർഷകന് നല്ലകാലം

കോട്ടയം: റബർ വില ഉയർന്നതോടെ കർഷകരുടെ പ്രതീക്ഷകളും ഉയരുകയാണ്. വർഷങ്ങളായി കാടുകയറിക്കിടന്ന തോട്ടങ്ങൾ പോലും ടാപ്പിംഗിനായി സജ്ജമാക്കുന്ന തിരക്കിലാണ് കർഷകർ. വിലക്കുറവും തൊഴിലാളിക്ഷാമവും മൂലം ഉപേക്ഷിച്ച തോട്ടങ്ങൾ പാട്ടത്തിനെടുക്കാൻ ആളുകളുടെ തിരക്കാണ്. അരയേക്കർ മുതലുള്ള ചെറുതോട്ടങ്ങൾ മുതൽ വൻകിട തോട്ടങ്ങൾ വരെ പാട്ടത്തിന് നൽകുന്നുണ്ട്. വിലയിലെ മുന്നേറ്റത്തിന് പിന്നാലെ പാട്ടനിരക്കും കുതിച്ചുയരുകയാണ്.


മരങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം തോട്ടങ്ങളും പാട്ടത്തിന് നൽകുന്നത്. ഒന്നു മുതൽ മൂന്നു വർഷം വരെയാണ് സാധാരണ പാട്ടക്കാലാവധി. മരവും ടാപ്പിംഗ് അവകാശവും ഉൾപ്പെടെ പാട്ടത്തിന് നൽകുന്ന രീതിയും ടാപ്പിംഗിന് മാത്രം കൈമാറുന്ന രീതിയുമുണ്ട്.

പാട്ടത്തുക

വില മരങ്ങൾക്ക് (മരം ഉൾപ്പെടെ ഒന്നിന്): 3000 മുതൽ 3,500 രൂപ വരെ

ടാപ്പിംഗ് മാത്രം പാട്ടനിരക്ക് (ഒരു മരത്തിന്): 500 മുതൽ 600 രൂപ വരെ

ഉടമയ്ക്കും പാട്ടക്കാരനും ലാഭം

നിലവിൽ റബർതോട്ടങ്ങൾ പാട്ടത്തിന് നൽകുന്നത് ഉടമയ്ക്കും പാട്ടക്കാരനും ഒരുപോലെ പ്രയോജനകരമാണ്. ഉടമയ്ക്ക് ഒരുമിച്ച് തുക ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. റബർതടിക്ക് നിലവിൽ മികച്ച വിലയുണ്ട്. മരമുൾപ്പെടെ പാട്ടത്തിനെടുക്കുന്നവർക്ക് തടി വില്പനയിലൂടെ മാത്രം നിക്ഷേപത്തുക തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. ഇതും പാട്ടഇടപാടുകൾ വർദ്ധിക്കാൻ കാരണമായി. നിലവിൽ പുതിയ ആളുകളും ഈ മേഖലയിലേക്ക് എത്തുന്നുണ്ട്. മുൻകാലങ്ങളിൽ റബർ വില ഉയർന്നുനിന്നപ്പോൾ വലിയ തുക നൽകി തോട്ടങ്ങൾ പാട്ടത്തിനെടുത്തവർ വില ഇടിഞ്ഞതോടെ നഷ്ടം നേരിട്ടിരുന്നു.

പങ്ക് ടാപ്പിംഗിന് പ്രചാരമേറി

പാട്ടത്തിന് നൽകുന്നതിന് പുറമേ പങ്ക് ടാപ്പിംഗിനും പ്രചാരമേറുകയാണ്. ഉത്പാദനത്തിന്റെ പകുതി തോട്ടമുടമയ്ക്കും പകുതി ടാപ്പിംഗ് തൊഴിലാളിക്കും നൽകുന്നതാണ് രീതി. റബറിന് മികച്ച വില ലഭിക്കുന്നതിനാൽ തൊഴിലാളികൾക്കും ഇത് നേട്ടമാണ്.

വിലയിലെ മുന്നേറ്റം തുടന്നാൽ കൂടുതൽ തോട്ടങ്ങൾ സജീവമാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL