SignIn
Kerala Kaumudi Online
Thursday, 15 October 2026 5.42 AM IST

വൈക്കം നഗരസഭയുടെ ഇടപെടൽ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ പ്രവർത്തനസജ്ജം

വൈക്കം:ഗവ.താലൂക്ക് ആശുപത്രി മോർച്ചറിയിലെ കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ച ഫ്രീസറുകൾ വൈക്കം നഗരസഭ ഇടപെട്ട് പ്രവർത്തനസജ്ജമാക്കി. ഇതോടെ ഏറെക്കാലമായുള്ള ദുരിതത്തിനാണ് പരിഹാരമാകുന്നത്. ഗവ.താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മാറ്റേണ്ട സാഹചര്യമായിരുന്നു. ഇതോടെ പരാതിയുമേറി. തുടർന്നാണ് വൈക്കം നഗരസഭ വിഷയത്തിൽ ഇടപെട്ടത്.

ആധുനിക സൗകര്യങ്ങൾ

പല ദിവസങ്ങളിലായാണ് വിദഗ്ദ്ധരായ മെക്കാനിക്കുകൾ ആശുപത്രിലെത്തി തകരാറുകൾ പരിഹരിച്ചത്. ആധുനിക സൗകര്യത്തോടുകൂടിയുള്ള ഫ്രീസറുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് നഗരസഭാ ചെയ്ർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു.

ചിത്രം:
വൈക്കം ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലെ പ്രവർത്തനരഹിതമായിരുന്ന ഫ്രീസറുകൾ കേടുപാടുകൾ നീക്കി പ്രവർത്തന സജ്ജമാക്കിയപ്പോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VAIKOM MUNCIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL