SignIn
Kerala Kaumudi Online
Friday, 16 October 2026 8.02 AM IST

വൈക്കം-പാലാ ചെയിൻ സർവീസുകൾ മുടങ്ങുന്നതായി പരാതി കാത്തുനിൽക്കാം, പക്ഷേ ബസ് വരില്ല!

വൈക്കം: ആകെ യാത്രക്കാർ പെട്ടുപോയെന്ന് പറയാം. പാലായിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾ മുടങ്ങുന്നത് യാത്രക്കാരെ അത്രകണ്ട് വലയ്ക്കുകയാണ്.
രാവിലെ 5.40ന് തുടങ്ങി വൈകിട്ട് ഏഴരയോടെ അവസാനിക്കുന്ന വൈക്കം-പാലാ ചെയിൻ സർവീസിലാണ് യാത്രാദുരിതം രൂക്ഷമാവുന്നത്. വൈക്കത്ത് നിന്നും പാലായിൽ നിന്നും അഞ്ച് ബസുകൾ വീതമാണ് ചെയിൻ സർവീസ് നടത്തുന്നത്. എന്നാൽ വൈക്കത്ത് നിന്നുള്ള സർവീസുകൾ ലിമി​റ്റഡ് സ്​റ്റോപ്പായി ഓടുമ്പോൾ പാലായിൽ നിന്നുള്ള സർവീസുകൾ ഓർഡിനറിയായാണ് ഓടുന്നത്. ഇതുമൂലം വൈക്കത്ത് നിന്ന് മുടങ്ങാതെ സർവീസ് നടത്തിയാലും പാലായിൽ നിന്നുള്ള ബസുകൾ സമയത്ത് ഓടിയെത്താത്തതാണ് ചെയിൻ സർവീസിന്റെ താളം തെ​റ്റാൻ കാരണം. ഇതോടെ ഉച്ചയ്ക്കുശേഷം യാത്രക്ലേശം രൂക്ഷമാകുകയാണ്. ജോലി കഴിഞ്ഞ് മടങ്ങുന്ന വനിതകൾ ഉൾപ്പെടെ യാത്ര വൈകിയാണ് വാട്ടിലെത്തുന്നത്.

കുറുപ്പന്തറയിലെത്തും,

പിന്നെ മടങ്ങും

പലപ്പോഴും സമയം പാലിക്കാൻ കഴിയാതെ വന്ന് പാലായിൽ നിന്നുള്ള സർവ്വീസുകൾ കുറുപ്പന്തറയിലെത്തി മടങ്ങുന്ന സ്ഥിതിയുമുണ്ട്. ഒരു ബസ് 8 ട്രിപ്പ് വീതം 40 സർവീസാണ് ചെയിനായി ഈ റൂട്ടിൽ ഓടുന്നത്. വൈകിട്ട് 5 മണിയോടെ പാലാ സ്​റ്റാൻഡിലെത്തിയാൽ 2 മണിക്കൂർ കാത്തുനിന്നാലെ നിലവിൽ വൈക്കത്തേക്ക് ഈ ചെയിൻ സർവീസിൽ എത്താനാകു എന്നതാണ് സ്ഥിതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL