SignIn
Kerala Kaumudi Online
Monday, 27 July 2026 2.26 AM IST

കേറ്റിൽ അണ്ടർ പാസ് : സമര സമിതി രൂപികരിച്ചു

img
ചോമ്പാൽ കാറ്റിൽ അണ്ടർ പാസിനായി നടത്തിയ പ്രക്ഷോഭ സമിതി യോഗം ദേശീയ പാത കർമ്മ സമിതി ജില്ല കൺവീനർ എ ടി മഹേഷ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു.

വടകര: ദേശീയപാത ചോമ്പാലയിൽ കേറ്റിൽ അണ്ടർ പാസേജ് സ്ഥാപിക്കണമെന്ന ആവശ്യത്തിനായി സമര സമിതി രൂപികരിച്ചു. അഴിയൂർ, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കന്നുകാലികൾ ഉൾപെടെയുള്ള വളർത്തു മൃഗങ്ങളുമായി ആളുകൾ എത്തുന്നതാണ്. ദേശീയപാത പൂർത്തിയാവുന്നതോടെ ചോമ്പാൽ ബ്ലോക്ക് ഓഫീസിനോട് ചേർന്നുള്ള മൃഗാശുപത്രിയിലേക്കും ചോമ്പാൽ മിനി സ്റ്റേഡിയത്തിലേക്കുമുള്ള വഴി അടയുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സമരത്തിന് തുടക്കം കുറിച്ച് 28ന് വൈകിട്ട് നാലിന് ചോമ്പാൽ മിനി സ്റ്റേഡിയ പരിസരത്ത് സമര പന്തൽ ഉയരും. യോഗം ദേശീയപാത കർമ്മ സമിതി ജില്ല കൺവീനർ എ.ടി മഹേഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: വി പി അനിൽകുമാർ (ചെയർ ), വി കെ അനിൽ കുമാർ (ജന: കൺ), സുജിത്ത് പുതിയോട്ടിൽ ( ട്രഷ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, CH0MPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL