SignIn
Kerala Kaumudi Online
Monday, 27 July 2026 2.26 AM IST

നേതൃസംഗമവും പ്രതിഭാദരവും

samgamam-
സംഗമം അയൽക്കൂട്ടം നേതൃസംഗമവും പ്രതിഭാദരവും സി കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

മുക്കം : മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഗമം സൊസൈറ്റിയുടെ കീഴിലുള്ള അയൽക്കൂട്ടങ്ങളിലെ ഭാരവാഹികളുടെ യോഗവും പ്രതിഭകളെ ആദരിക്കലും നടന്നു. നോർത്ത് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മുക്കം ബ്രാഞ്ച് കൺവീനർ എം.പി ജാഫർ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഇ.കെ.കെ ബാവ , ഇൻഫാഖ് സൊസൈറ്റി വൈസ് ചെയർമാൻ സി.പി ഹബീബ് റഹ്മാൻ, സംഗമം അയൽക്കൂട്ടം ഡയറക്ടർ പി ഷാഹിന , സംഗമം എക്സിക്യൂട്ടീവ് അംഗം റിൻസി ജോൺസൺ, സംഗമം ബ്രാഞ്ച് മാനേജർ പി.പി മുഫീദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ ശംസുദ്ദീൻ സ്വാഗതവും ട്രഷറർ കെ.ടി ഹമീദ് നന്ദിയും പറഞ്ഞു. ഉന്നത വിജയികളായ സംഗമം അയൽക്കൂട്ടം അംഗങ്ങളുടെ മക്കൾ, ഫുഡ് വ്ലോഗർ റിൻസി ജോൺസൺ, മികച്ച അയൽക്കൂട്ടങ്ങൾ എന്നിവർക്കുള്ള ഉപഹാരം എം.എൽ.എ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL