SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.39 AM IST

ഓണം വൈബിൽ നാടും നഗരവും

wwe-
ഉ​ത്രാ​ട​പാ​ച്ചി​ൽ.. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കോ​ഴി​ക്കോ​ട് ​പാ​ള​യ​ത്ത് ​അ​നു​ഭ​വ​പ്പെ​ട്ട​ ​തി​ര​ക്ക്

കോഴിക്കോട്: ഓണം വൈബിലലിഞ്ഞ് നാടും നഗരവും. ഇന്ന് തിരുവോണം. രാവിലെ മഴ പെയ്തെങ്കിലും പലയിടത്തും അത് വക വെയ്ക്കാതെ ഉത്രാടപ്പാച്ചിലായി. ഒന്നും വിട്ടുപോകാതെ സദ്യയ്ക്കുള്ള പച്ചക്കറിയും പലചരക്കുമെല്ലാം എത്തിക്കാൻ നീണ്ട ലിസ്റ്റുമായാണ് പലരും എത്തിയത്. പച്ചക്കറി, പഴം, പൂ, പാൽ, വസ്ത്രവ്യാപാരം എന്നീ വിപണികളിലായിരുന്നു കൂടുതൽ തിരക്ക്.

ഓണക്കോടി, പൂവ്, പച്ചക്കറി എന്നിവ വാങ്ങാനായി നിരവധിയാളുകളാണ് ഇന്നലെ നഗരത്തിലേക്കെത്തിയത്.

മിഠായിത്തെരുവും മാനാഞ്ചിറയും വലിയങ്ങാടിയും പളയവും മാളുകളും ബീച്ചുമെല്ലാം തിരക്കിലമര്‍ന്നു. വാഹനങ്ങളുടെ പ്രവാഹം പതിവുപോലെ നഗരത്തിലെ തിരക്കിന് ആക്കം കൂട്ടി. മാവൂര്‍റോഡിലും മീഞ്ചന്ത ബൈപ്പാസിലും എരഞ്ഞിപ്പാലത്തും മറ്റുമുണ്ടായ ഗതാഗത കുരുക്ക് ഏറെ നേരം നീണ്ടുനിന്നു. രാവിലെ ആരംഭിച്ച തിരക്ക് രാത്രിയിലും തുടർന്നു. പൊലീസും ട്രാഫിക് വളണ്ടിയര്‍മാരും ഉണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറികള്‍, ഓണക്കോടി, പഴവര്‍ഗങ്ങള്‍ എന്നിവ വാങ്ങാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തി. കോളേജുകളിലും സ്‌കൂളുകളിലും വലിയ പങ്കാളിത്തത്തോടെയാണ് ആഘോഷങ്ങള്‍ നടന്നത്. ഉറിയടി, കമ്പവലി തുടങ്ങിയ മത്സരങ്ങളും പലയിടത്തും നടന്നു. പൂക്കളമത്സരത്തിനും വീടുകളിൽ പൂക്കളം ഒരുക്കുന്നതിനും ടണ്‍ കണക്കിന് പൂക്കളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയത്. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തതും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവബത്ത അനുവദിച്ചതും ആശ്വാസം പകര്‍ന്നു.

നഗരത്തിലെ മിക്ക വസ്ത്രകടകളും രാത്രി ഏറെ വൈകിയാണ് അടച്ചത്. ഗൃഹോപകരണ, ഇലക്ട്രോണിക് വിപണിയിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ വിവിധ വേദികളില്‍ നടന്നുവരുന്നു. സദ്യയൊരുക്കാനുള്ള പ്രധാന മാര്‍ക്കറ്റായ പാളയത്ത് അതിരാവിലെ തന്നെ ആളുകളെത്തിയിരുന്നു. രാത്രി വൈകിയും പൂവിപണി ഉണര്‍ന്നിരുന്നു.

ഓണപ്പൊട്ടൻ

ഓണത്തോടനുബന്ധിച്ച് ഓണപ്പൊട്ടന്മാരും നാട്ടിൽ ഇറങ്ങി തുടങ്ങി. ഓണക്കാലത്ത് നാടുകാണാൻ എത്തുന്ന മഹാബലി എന്നതാണ് ഓണേശ്വരനെ പറ്റിയുള്ള വിശ്വാസം. ഉത്രാടം, തിരുവോണം നാളുകളിലാണ് പയ്യോർമല, കടത്തനാടൻ നാടുകളിൽ ഓണേശ്വരൻ എത്തുന്നത്. ഉത്രാടം നാളിൽ രാവിലെ കേട്ടു തുടങ്ങും കൈമണികളുടെ കിലുക്കം നാട്ടിലെങ്ങും. ഓണപ്പൊട്ടന്റെ വരവിനായി കാത്തിരിക്കുന്ന നാട്ടുകാർ വിളക്കും നിറനാഴിയും വച്ച് കത്തിരിക്കുമ്പോൾ വീടുകളിൽ എത്തുന്ന ഓണപ്പൊട്ടൻ അരിയും പൂവും ചാർത്തി അനുഗ്രഹവും നൽകിയാണ് ദക്ഷിണയും വാങ്ങി മടങ്ങുന്നത്.

മ​ഴ​യി​ൽ​ ​കു​തി​ർ​ന്ന് ​ഉ​ത്രാ​ട​പ്പാ​ച്ചിൽ

ക​ൽ​പ്പ​റ്റ​:​ ​വ​യ​നാ​ട്ടി​ലെ​ ​ഉ​ത്രാ​ട​പ്പാ​ച്ചി​ൽ​ ​മ​ഴ​യി​ൽ​ ​മു​ങ്ങി.​ ​ര​ണ്ട് ​ദി​വ​സ​മാ​യി​ ​പെ​യ്യു​ന്ന​ ​മ​ഴ​ക്ക് ​ശ​മ​ന​മി​ല്ലാ​തി​രു​ന്നി​ട്ടും​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി,​ ​ക​ൽ​പ്പ​റ്റ,​ ​പു​ൽ​പ്പ​ള​ളി,​മേ​പ്പാ​ടി,​ ​വൈ​ത്തി​രി​ ​തു​ട​ങ്ങി​യ​ ​പ്ര​ധാ​ന​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​ ​ക​ഴി​ഞ്ഞ് ​തി​ര​ക്ക് ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​നി​യ​ന്ത്രി​ക്കാ​ൻ​ ​പൊ​ലീ​സ് ​പാ​ടു​പെ​ട്ടു.​ ​ക​ർ​ണ്ണാ​ട​ക,​ ​ത​മി​ഴ്‌​നാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ്പൂ​ക്ക​ളും​ ​പ​ച്ച​ക്ക​റി​ക​ളും​ ​എ​ത്തി​ച്ച​ത്.​ ​മ​ഴ​ ​കാ​ര​ണം​ ​ഇ​വ​യു​ടെ​ ​വ​ഴി​യോ​ര​ ​വി​ൽ​പ്പ​ന​ ​ന​ട​ന്നി​ല്ല.​ ​ഇ​ട​വി​ടാ​തെ​ ​പെ​യ്ത​ ​മ​ഴ​ ​ഓ​ണ​വി​പ​ണി​യെ​ ​കാ​ര്യ​മാ​യി​ ​ബാ​ധി​ച്ചു.​ ​വ​സ്ത്ര​സ്ഥാ​പ​ന​ങ്ങ​ളു​ലും​ ​സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റു​ക​ളി​ലും​ ​ഇ​ത് ​ത​ന്നെ​യാ​യി​രു​ന്നു​ ​അ​വ​സ്ഥ.​ ​താ​മ​ര​ശ്ശേ​രി,​ ​കു​റ്റ്യാ​ടി,​ ​പേ​ര്യ​ ​ചു​ര​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​ ​ന​ല്ല​ ​തി​ര​ക്ക് ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​പാ​ൽ​ചു​ര​ത്തി​ൽ​ ​മ​ണ്ണി​ടി​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​തു​വ​ഴി​യു​ള​ള​ ​വാ​ഹ​ന​ങ്ങ​ൾ​ ​പേ​ര്യ​ ​ചു​രം​ ​വ​ഴി​യാ​ണ് ​ക​ട​ന്ന് ​പോ​കു​ന്ന​ത്.​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​തി​ര​ക്ക് ​ന​ന്നേ​ ​കു​റ​വാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL