SignIn
Kerala Kaumudi Online
Saturday, 10 October 2026 11.59 PM IST

പി.പത്മരാജൻ ചെറുകഥ പുരസ്‌കാര പ്രഖ്യാപനം

tro
പുരസ്‌കാരം.

കോഴിക്കോട്: സബർമതി സർഗസാഹിതിയുടെ 2026ലെ പി. പത്മരാജൻ ചെറുകഥ പുരസ്‌കാരം 27ന് പ്രഖ്യാപിക്കും. കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ രമേശ് കാവിൽ പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കും. 10,001 രൂപയും ശിൽപവും ആദരപത്രവും അടങ്ങുന്നതാണ് പ്രധാന പുരസ്‌കാരം. രണ്ട് പ്രത്യേക ജൂറി പുരസ്‌കാരങ്ങളും 15 മികച്ച രചനകൾക്കുള്ള അംഗീകാരങ്ങളും നൽകും. മികച്ച കഥാശീർഷകത്തിനുള്ള പുരസ്‌കാരവും എല്ലാ മത്സരാർഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും സമ്മാനിക്കും. ഗായകനും ഗാനരചയിതാവുമായ അജയ് ഗോപാൽ ഡയറക്ടറായ സബർമതി സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ സാഹിത്യവിഭാഗമായ സബർമതി സർഗസാഹിതിയാണ് പുരസ്‌കാരം സംഘടിപ്പിക്കുന്നത്.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ രാം മോഹൻ, ലക്ഷ്മി പണിക്കർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL