SignIn
Kerala Kaumudi Online
Saturday, 10 October 2026 11.58 PM IST

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ulkhadanam-
മുക്കം മുസ് ലിം ഓർഫനേജിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എം.എം.ഒ. ഗ്രാന്റ് അലുംനി മീറ്റ് 2026' സ്വാഗതസംഘം ഓഫീസ് പ്രസിഡന്റ് വി. അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മുസ്ലിം ഓർഫനേജിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ പൂർവവിദ്യാർത്ഥി സംഗമം ‘എം.എം.ഒ ഗ്രാന്റ് അലുംനി മീറ്റ് 2കെ26’ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ് വി. അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുല്ലക്കോയ ഹാജി, മുഹമ്മദ്, അസീസ് അബ്ദുറഹ്മാൻ, ഫൈസൽ എം.എം.ഒ., ഉമ്മർ, മുഹമ്മദ് റാഫി തുടങ്ങിയവർ സംബന്ധിച്ചു. 1956 മുതൽ 2026 വരെയുള്ള വിവിധ ബാച്ചുകളിലെ പൂർവവിദ്യാർത്ഥികളെ ഒരുമിപ്പിക്കുന്ന മെഗാ സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സ്വാഗതസംഘം അറിയിച്ചു. സംഗമത്തിന്റെ ഭാഗമായി വിവിധ പരിപാടികളും പൂർവവിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL