കാളികാവ്: കുടുംബശ്രീ സംവിധാനങ്ങളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള രണ്ടാം ഘട്ട പരിശീലന പരിപാടികൾ ആരംഭിച്ചു.
കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ചോക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയെ മോഡൽ കുടുംബശ്രീയാക്കിയാണ് പരിശീലനം തുടങ്ങിയത്.
എ.ഡി.എസ് അംഗങ്ങൾക്കാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നത്. കുടുംബശ്രീയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനും അതുവഴി സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നതിനുമാണ് കുടുംബശ്രീ ജില്ലാ മിഷനുകൾ വഴി പദ്ധതികൾ നടത്തുന്നത്. എൻ.ആർ.എൽ.എം സ്റ്റേറ്റ് ആർ.പിമാരായ പി.സ്മിത,എൻ.ടി സുരേന്ദ്രൻ എന്നിവരാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |