
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 'സ്‌കൂളുകൾക്ക് പ്രീ ഫാബ് ടോയ്‌ലറ്റുകളുടെ നിർമ്മാണം 2025-26' പദ്ധതിയുടെ ഗുണഭോക്താക്കളായ സ്‌കൂളുകൾക്കുള്ള താക്കോൽ നൽകൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എൻ.സരിത നിർവഹിച്ചു. ജില്ലയിലെ 30 സർക്കാർ സ്‌കൂളുകളിലേക്ക് 3.60 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ബി.രാജു അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബി.സിന്ധു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.ആർ.ശോഭന, കെ. എം.ഫെബിൻ, കെ.ജി.എൽദോ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |