വടക്കഞ്ചേരി: നഷ്ടപ്പെട്ട സ്വർണത്താലിമാല ഉടമയെ കണ്ടെത്തി തിരികെ നൽകി വീട്ടമ്മ മാതൃകയായി. ഒക്ടോബർ 17ന് കൈതപ്പാടം പുഴക്കലിടം സ്വദേശി ഗോപാലകൃഷ്ണന്റെ ഭാര്യ ചന്ദ്രികയുടെ സ്വർണത്താലിമാല കാവശ്ശേരിയിൽ ജോലിക്ക് പോയി മടങ്ങിവരുന്നതിനിടെ നഷ്ടപ്പെടുകയായിരുന്നു. 18ന് വടക്കഞ്ചേരി ടൗണിൽ റോഡരികിൽനിന്ന് ഇളവംപാടം സ്വദേശി നീരാജാക്ഷന്റെ ഭാര്യ പ്രസന്നയ്ക്ക് മാല ലഭിച്ചു. ഉടൻതന്നെ മാല വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പിറ്റേന്ന് വൈകിട്ട് അഞ്ചുമണിയോടെ മാല നഷ്ടപ്പെട്ടെന്ന പരാതിയുമായി ചന്ദ്രിക പൊലീസ് സ്റ്റേഷനിലെത്തി. മാലയെക്കുറിച്ചുള്ള അടയാളവിവരങ്ങൾ കൃത്യമായി നൽകിതോടെ അത് ചന്ദ്രികയുടേതാണെന്ന് ഉറപ്പുവരുത്തി. തുടർന്ന് മകൻ അജിത്തിന്റെ സാന്നിദ്ധ്യത്തിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് പ്രസന്ന മാല ചന്ദ്രികയ്ക്ക് കൈമാറുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |