
കോന്നി : കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിനെ (72) കാണാതായിട്ട് 23 ദിവസങ്ങൾ. പൊലീസ്, ട്രൈബൽ, വനംവകുപ്പുകളുടെ സംയുക്ത തെരച്ചിൽ കൊക്കത്തോട് വനമേഖലയിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിലിന്റെ ഭാഗമായി കൊച്ചിയിൽ നിന്ന് കഡാവർ ഡോഗ് മായയെയും എത്തിച്ചിരുന്നു. വനമേഖലയിൽ കനത്ത മഴ പെയ്യുന്നതിനാൽ തെരച്ചിൽ ദുഷ്കരമാണ്. കാടുകയറിയ മൂപ്പൻ വനത്തിലൂടെ തമിഴ്നാട്ടിൽ പ്രവേശിച്ചതായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പൊലീസും നേരത്തെ പലതവണ സംയുക്തമായി കാട്ടാത്തിപ്പാറയുടെ ചുറ്റുമുള്ള വനമേഖലയിൽ തെരച്ചിൽ നടത്തിയിരുന്നു.
തെരച്ചിൽ തുടരണം
പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പായ കേസിന് കോടതിയിൽനിന്ന് സമൻസ് വന്നതിനുള്ള മനോവിഷമം മൂലമാണ് മൂപ്പൻ കാടുകയറിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്റ്റേഷനിൽ എത്തിയ വാർഡ് മെമ്പറോടും മൂപ്പനോടും പൊലീസ് മോശമായി പെരുമാറിയതായും കുടുംബവും പരാതിക്കാരിയും ആരോപണം ഉന്നയിച്ചിരുന്നു. ഊരുമൂപ്പനെ കണ്ടെത്താൻ വനത്തിലാകെ തെരച്ചിൽ നടത്തണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |