SignIn
Kerala Kaumudi Online
Friday, 04 September 2026 4.59 PM IST

ശോഭയാത്രക്കിടെ അനൗൺസ്‌മെന്റ് വാഹനമിടിച്ചു; പത്തനംതിട്ടയിൽ ഒരാൾക്ക് ദാരുണാന്ത്യം

READ ENGLISH VERSION
death
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള ശോഭയാത്രയുടെ അനൗൺസ് ജീപ്പിടിച്ച് ഒരാൾ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പക്കരയിലാണ് അപകടമുണ്ടായത്. പ്രദേശവാസിയായ കൃഷ്ണൻ (86) ആണ് മരിച്ചത്.

ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിന്റെ പുറകിൽ നിൽക്കുകയായിരുന്ന വയോധികനെ ഇടിക്കുകയായിരുന്നു. വാഹനം അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്ന് വിവരമുണ്ട്. അപകടത്തിന് പിന്നാലെ കൃഷ്ണനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary

An 86-year-old man, Krishnan, died after being hit by an announcement jeep during the Sree Krishna Jayanti Shobhayatra in Kurumbakkara, Enadimangalam, Pathanamthitta. The incident occurred when the jeep was reversing, reportedly running over the elderly resident. Krishnan was rushed to the hospital but succumbed to his injuries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHOBHAYATHRA, PATHANAMTHITTA ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA