SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.35 AM IST

ദുരന്തമുഖത്തും മാതൃകയായി വ്യാപാരി

flood-
കളഞ്ഞുകിട്ടിയ പേഴ്സ് ബിനു ശിവദാസിന് രാജേഷ് തിരികെ നൽകുന്നു

റാന്നി: പ്രളയക്കെടുതിയിൽ സ്വന്തം സ്ഥാപനത്തിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടും കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് നൽകി വ്യാപാരി. മാമുക്ക് അശ്വതി ഫുട്‌വെയർ ആൻഡ് ഫാൻസി ഉടമ റാന്നി കരിംകുറ്റി സ്വദേശി രാജേഷ് രാജുവാണ് മാതൃകയായത്. കേരള കൗമുദി ദിനപ്പത്രത്തിന്റെ സർക്കുലേഷൻ സെയിൽസ് എക്സിക്യൂട്ടീവ് ബിനു ശിവദാസിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. ജോലി ആവശ്യത്തിനായി പോയി മടങ്ങവേ റാന്നി മാമുക്കിലെ വെള്ളക്കെട്ടിൽ ബിനു സഞ്ചരിച്ച ബൈക്ക് മറിഞ്ഞിരുന്നു. സമീപത്തുണ്ടായിരുന്ന രാജേഷ് ഉൾപ്പെടെയുള്ള വ്യാപാരികളും നാട്ടുകാരും ചേർന്നാണ് ബിനുവിനെ രക്ഷപ്പെടുത്തിയത്. പേഴ്സ് നഷ്ടപ്പെട്ട വിവരം പിന്നീടാണ് ബിനു അറിയുന്നത്. ഇതിനുശേഷം ഈ ഭാഗത്തെ കടകളിൽ വെള്ളം കയറി. വെള്ളമൊഴിഞ്ഞ ശേഷം കട വൃത്തിയാക്കുന്നതിനിടയിലാണ് രാജേഷിന് പേഴ്സ് ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL