SignIn
Kerala Kaumudi Online
Friday, 04 September 2026 4.08 PM IST

ശ്രീകൃഷ്ണജയന്തി ആഘോഷം, ചെങ്ങന്നൂരിൽ 350 കേന്ദ്രങ്ങളിൽ ശോഭായാത്ര; ഒരുക്കങ്ങൾ പൂർത്തിയായി

ചെങ്ങന്നൂർ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ഇന്ന് വിപുലമായി നടക്കും. ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. ചെങ്ങന്നൂരിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ശോഭായാത്രകളിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കും. ബാലികാ - ബാലന്മാർ ഉണ്ണിക്കണ്ണന്മാരുടെയും രാധികമാരുടെയും വേഷങ്ങൾക്കൊപ്പം വിവിധ പുരാണ കഥാപാത്രങ്ങളുടെ വേഷങ്ങളും അണിഞ്ഞ് ശോഭായാത്രകളിൽ അണിനിരക്കും. ‘മായ വിട്ടുണരൂ, മാനവനായ് വളരൂ’ എന്നതാണ് ഈ വർഷത്തെ ബാലദിന സന്ദേശം. ജില്ലയിൽ 350 സ്ഥലങ്ങളിൽ ശോഭായാത്രകളും 52 കേന്ദ്രങ്ങളിൽ ശോഭായാത്രാ സംഗമങ്ങളും നടക്കും. തിരുവൻവണ്ടൂർ, മഴുക്കീർ, ഇരമല്ലിക്കര, നന്നാട്, വനവാതുക്കര, വനവാതുക്കര കിഴക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ തിരുവൻവണ്ടൂർ ജംഗ്ഷനിൽ സംഗമിച്ച് മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും. ചെങ്ങന്നൂർ നഗരത്തിൽ മേപ്രം, കോടിയാട്ടുകര, ഉമയാറ്റുകര, മുണ്ടൻകാവ്, തിട്ടമേൽ, കിഴക്കേനട, അങ്ങാടിക്കൽ, അങ്ങാടിക്കൽ തെക്ക്, ശാസ്താംകുളങ്ങര, മംഗലം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വണ്ടിമല ജംഗ്ഷനിൽ സംഗമിച്ച് നഗരത്തിൽ പ്രയാണം നടത്തി ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ സമാപിക്കും. പാണ്ടനാട്ടിൽ അടിച്ചിക്കാവ്, തൃക്കണ്ണാപുരം, മുറിയായിക്കര, പ്രയാർ, മിത്രമഠം, മുതവഴി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വൈകിട്ട് നാലിന് മിത്രമഠം ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി മിത്രമഠം കുളങ്ങര തൃക്കൈയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. വെണ്മണി മണ്ഡലത്തിൽ നാല് സംയുക്ത ശോഭായാത്രകളാണ് നടക്കുന്നത്. ശാർങക്കാവ്, മഹാദേവർനട, കല്യാത്ര, വെണ്മണിത്താഴം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വിവിധ ക്ഷേത്രങ്ങളിലേക്കായി പുറപ്പെടും. ആലയിൽ ആല, ഉമാപതിപുരം, നെടുവരംകോട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ആല ജംഗ്ഷനിൽ സംഗമിച്ച് ആലാക്കാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും. പെണ്ണുക്കര മേഖലയിൽ നിന്നുള്ളവ കനാൽ ജംഗ്ഷനിൽ സംഗമിച്ച് പെണ്ണുക്കര ദേവീക്ഷേത്രത്തിൽ സമാപിക്കും. മുളക്കുഴയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കാണിക്കമണ്ഡപം ജംഗ്ഷൻ, കനാൽ ജംഗ്ഷൻ, വായനശാല ജംഗ്ഷൻ എന്നിവിടങ്ങളിൽ സംഗമിച്ച് ഗന്ധർവമുറ്റം ദേവീക്ഷേത്രം, പിരളശേരി ഭദ്രാഭഗവതി ക്ഷേത്രം, പാറപ്പാട് ജംഗ്ഷൻ എന്നിവിടങ്ങളിൽ സമാപിക്കും.കാരയ്ക്കാട് മണ്ഡലത്തിൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കോണത്ത് ദേവീക്ഷേത്രത്തിൽ സംഗമിച്ച് കാരയ്ക്കാട് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. ചെറിയനാട്ടിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പടനിലം ജംഗ്ഷനിൽ സംഗമിച്ച് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. മറ്റൊരു ശോഭായാത്ര കൊല്ലകടവ് ജംഗ്ഷൻ സംഗമിച്ച് കടയിക്കാട് നല്ലവീട്ടിൽ ദേവീക്ഷേത്രത്തിലെത്തും. പുലിയൂരിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വൈകിട്ട് 3.30ന് പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി വൈകിട്ട് ആറിന് ക്ഷേത്രത്തിൽ സമാപിക്കും. പേരൂർകുളങ്ങര ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര പഴയാറ്റിൽ ദേവീക്ഷേത്രം വഴി തൃക്കൈയിൽ ക്ഷേത്രത്തിൽ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL