SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

വെഞ്ഞാറമൂട് ഫയർസ്റ്റേഷൻ നിർമ്മാണം അവസാന ലാപ്പിലേക്ക്

hi

വെഞ്ഞാറമൂട്: പുതുതായി നിർമ്മിക്കുന്ന വെഞ്ഞാറമൂട് ഫയർ സ്റ്റേഷന്റെ ബാലൻസ് നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണം ഉടൻ പൂർത്തിയാക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കീഴായിക്കോണത്ത് എം.സി റോഡരികിൽ 2.60 കോടി രൂപയ്ക്ക് ഫയർ സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചത്.

എന്നാൽ ചുറ്റുമതിൽ,ഇന്റർലോക്ക് പണി പൂർത്തിയാക്കാൻ പറ്റാത്തതിനെ തുടർന്ന്,പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കി സമർപ്പിച്ചിരുന്ന ബാലൻസ് എസ്റ്റിമേറ്റിൽ വീണ്ടും 65 ലക്ഷം കൂടി അനുവദിക്കുകയായിരുന്നു. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. ഇനി വേഗം പണി പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം.

ഓഫീസ് മുറിയടക്കമുള്ള എല്ലാ ജോലികളും പൂർത്തിയായി. പൈപ്പ് ലൈൻ,വയറിംഗ് എന്നിവയും പൂർത്തിയായി

നിർമ്മാണം ആരംഭിച്ചിട്ട് 2 വർഷം

നിർമ്മാണം നിലച്ചിട്ട് 6 മാസമായി.

കെട്ടിടത്തിനു ചുറ്റും കാടുകൾ നിറഞ്ഞ് ഇഴ ജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെ താവളമായി

സ്ഥലസൗകര്യമില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർഫോഴ്സ് ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതിനു വേണ്ടിയാണ് എറിപാറയിൽ സ്ഥലം കണ്ടെത്തി, കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിനായി സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ചു.

തുടർന്ന് ഊരാളുങ്കൽ കമ്പനി കരാർ ഏറ്റെടുത്ത് കെട്ടിട നിർമ്മാണം പൂർത്തിയാക്കി.

മുക്കാൽ ഭാഗത്തോളം നിർമ്മാണവും പൂർത്തിയായി. രണ്ടാമത് അനുവദിച്ച തുകയുടെ ടെൻഡർ നടപടികൾ പൂർത്തിയായി ഉടൻ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാകും.

സുധീർ ഷാ പാലോട്, എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL