കയ്പമംഗലം: ചെന്ത്രാപ്പിന്നിയിലെ മൊബൈൽ ഷോപ്പിൽ ഫോൺ നന്നാക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ രണ്ട് സ്റ്റേഷൻ റൗഡികൾ അറസ്റ്റിലായി. ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കൽ 'അനു' എന്ന സൂരജ് (40), ഒല്ലൂർ പൊന്നൂക്കര പുറങ്ങാപറമ്പിൽ വിഷ്ണു (33) എന്നിവരെയാണ് കയ്പമംഗലം പൊലീസ് പിടികൂടിയത്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെന്ത്രാപ്പിന്നി ജംഗ്ഷന് പടിഞ്ഞാറ് വശത്തുള്ള 'ഈസി മൊബൈൽ ഷോപ്പിൽ ഫോൺ നന്നാക്കാനെത്തിയ ചാമക്കാല സ്വദേശി യദുവിനെ (31) യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 1000 രൂപയും പ്രതികൾ തട്ടിയെടുത്തു. സംഭവമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് വെച്ച് തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. സൂരജ് 25 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. വിഷ്ണു എട്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. പ്രതികളെ റിമാൻഡ് ചെയ്തു. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജിത്ത്, എസ്.ഐ മണികണ്ഠൻ, ജി.എ.എസ്.ഐ മാരായ രാജേഷ്, പി.കെ. രാജേഷ് , ജോബി, ജോസഫ്, രമേഷ്, ജി.എസ്.സി.പി.ഒ മാരായ സുനിൽകുമാർ, ജ്യോതിഷ്, രജനീഷ്, സിനോജ്, സി.പി.ഒ.വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |