
വെള്ളറട: പാറശാല - വെള്ളറട മലയോര ഹൈവേയിൽ റോഡിന്റെ ഒരു ഭാഗം തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. പാറശാല - കുടപ്പനമൂട് റോഡിൽ കുടപ്പനമൂട് എസ്.ബി.ഐക്ക് സമീപമുള്ള റോഡാണ് ഓരാഴ്ചയായി തകർന്ന് തരിപ്പണമായി കിടക്കുന്നത്. കാളിപ്പാറ ശുദ്ധജല വിതരണ പദ്ധതിയിലെ പ്രധാന പൈപ്പ് ഇതിനടിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ തകര ഷീറ്റും ഇരുമ്പ് കമ്പിയും ജലനിധിയുടെ ബോർഡും സ്ഥാപിച്ച് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഒരാഴ്ചയിലേറെയായിട്ടും റോഡ് നന്നാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും റോഡ് കരാറെടുത്ത ഊരാളിങ്കൽ കമ്പനി അധികൃതരെ അറിയിച്ചിട്ടുണ്ട്. അവർ എത്തിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളുവെന്ന നിലപാടിലാണ് അധിൃതർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |