തിരുവനന്തപുരം: തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ തിരുവനന്തപുരത്തെ മൾട്ടിപ്ളക്സുകളിൽ പരിശോധന. ലീഗൽ മെട്രോളജി, സിവിൽ സപ്ളൈസ് എന്നീ വകുപ്പുകൾ ചേർന്നാണ് തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിൽ പരിശോധന നടത്തിയത്. തൂക്കത്തിന്റെ അടിസ്ഥാനത്തിൽ വില്പന നടത്തുന്ന പോപ്കോൺ പോലുള്ള ഉല്പന്നങ്ങളുടെ അളവ് കൃത്യമാണോ എന്നുൾപ്പെടെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പാക്കറ്റ് ഭക്ഷ്യ ഉല്പന്നങ്ങളിൽ നിർബന്ധമായും പാലിക്കേണ്ട നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധനയിൽ ഉറപ്പുവരുത്തും.
ഉല്പന്നം പാക്ക് ചെയ്ത തീയതി, ഉല്പാദകരുടെ മേൽവിലാസം, ഉല്പന്നത്തിന്റെ തൂക്കം, പരമാവധി ചില്ലറ വില തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഭാരം അളക്കുന്നതിന് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ കൃത്യതയും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്ന വിധിയുണ്ട്. എന്നാൽ അത് ലീഗൽ മെട്രോളജി വകുപ്പിന്റെ പരിധിയിൽ വരുന്നതല്ലെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Thiruvananthapuram: Authorities conducted surprise inspections at multiplexes following complaints of overpricing of food items in theatres. The Legal Metrology and Civil Supplies departments jointly checked popcorn quantities, packaged food labels, maximum retail prices, packing dates, manufacturers’ addresses and weighing equipment. An official clarified that although free drinking water must be provided, monitoring this requirement does not fall under Legal Metrology’s jurisdiction.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |