
ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിൽ സെൻസസ് സർവേയ്‌ക്കെത്തിയ എന്യൂമറേറ്ററെ തെരുവ് നായ ആക്രമിച്ചു. പോത്തൻകോട് യു.പി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ പേയാട് ചന്തമുക്ക് അനിതാ ഭവനിൽ റനീഷ് വിൽസനെയാണ് (45) തെരുവ് നായ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം മൂന്നോടെ വലിയറത്തല റോഡിൽ കൃഷ്ണപുരം സ്കൂളിന് സമീപത്തുവച്ചാണ് സംഭവം. വീട്ടിൽ നിന്ന് സെൻസസ് വിവരം ശേഖരിച്ചശേഷം പുറത്തിറങ്ങിയ വിൽസനെ തെരുവ് നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവയ്പ്പ് എടുത്തശേഷമാണ് ഇദ്ദേഹം വീട്ടിലേയ്ക്ക് മടങ്ങിയത്.
കഴിഞ്ഞ പത്ത് ദിവസമായി പള്ളിച്ചൽ പഞ്ചായത്ത് വാർഡുകളിലെ മുന്നൂറോളം വീടുകളിൽ സർവേ നടപടികൾ പൂർത്തീകരിച്ചതായി വിൽസൻ പറഞ്ഞു. വഴിയോരങ്ങളിൽ തെരുവ് നായ ശല്യം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി കേരള എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടനാ നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |