
പൂവാർ:കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് പകരം
അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിഴിഞ്ഞത്ത് നിന്നു കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിന്റെകുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമല്ലെന്ന പരാതി ശക്തമാണ്. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സ്ഥലത്തെത്താത്ത ഫിഷറീസ് മന്ത്രിയും അപക്വ പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സമൂഹത്തോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എസ് ഹരികുമാർ, പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.അനൂപ്, കോവളം ഏരിയ സെക്രട്ടറി എസ്.അജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി.അനിൽകുമാർ, കെ.മധു എന്നിവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |