തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7വരെ,പാളയം മുതൽ കിഴക്കേകോട്ട വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശോഭായാത്ര കടന്നുപോകുന്ന പാളയം - സ്‌പെൻസർ - സ്റ്റാച്യു - ആയുർവേദകോളേജ് - ഓവർബ്രിഡ്ജ് - പഴവങ്ങാടി കിഴക്കേകോട്ട വരെയുള്ള റോഡിൽ പാർക്കിംഗ് അനുവദിക്കില്ല.
നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും പാർക്ക് ചെയ്യരുത്.അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി നിയമനടപടി സ്വീകരിക്കും.ശോഭായാത്ര പഴവങ്ങാടി എത്തുന്ന സമയം വരെ കിഴക്കേകോട്ട പാളയം റോഡിൽ വാഹന ഗതാഗതം അനുവദിക്കും.ശോഭയാത്ര കിഴക്കേകോട്ട എത്തുന്ന സമയം കിഴക്കകോട്ട ഭാഗത്തുനിന്ന് പാളയം ഭാഗത്തേക്കുള്ള വാഹനഗതാഗതം വഴി തിരിച്ചു വിടും.
പി.എം.ജി ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പി.എം.ജി,ആർ.ആർ ലാമ്പ്,പബ്ലിക് ലൈബ്രറി,പഞ്ചാപുര,ഫ്ലൈഓവർ,പനവിള വഴി പോകണം.
ശോഭായാത്ര ഓവർബ്രിഡ്ജ് ഭാഗത്തെത്തുന്ന സമയം വാഹനങ്ങൾ തമ്പാനൂർ - കിള്ളിപ്പാലം- അട്ടക്കുളങ്ങര വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകാം. വെള്ളയമ്പലം ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾ പബ്ലിക് ലൈബ്രറി,പഞ്ചാപുര,ഫ്ലൈഓവർ,പനവിള വഴി പോകണം.പേട്ട ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അണ്ടർപാസേജ് - ഫ്ലൈഓവർ,പനവിള വഴിയോ,പാറ്റൂർ - വഞ്ചിയൂർ - ഉപ്പിടാംമൂട് വഴി പോകണം.തിരുവല്ലം ഭാഗത്ത് നിന്ന് തമ്പാനൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര കിള്ളിപ്പാലം - ചൂരക്കാട്ടുപാളയം റൂട്ട് തിരഞ്ഞെടുക്കണം. കിഴക്കേകോട്ടയിൽ നിന്ന് തമ്പാനൂർ,കരമന,പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര കിള്ളിപ്പാലം വഴി പോകണം.
പാർക്കിംഗ് കേന്ദ്രങ്ങൾ
ശോഭായാത്രയോട് ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ യാത്രക്കാരെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്,ഈഞ്ചയ്ക്കൽ - തിരുവല്ലം ബൈപ്പാസ് സർവീസ് റോഡ് എന്നിവിടങ്ങളിൽ ഗതാഗത തടസമില്ലാത്ത പാർക്ക് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |