SignIn
Kerala Kaumudi Online
Sunday, 11 October 2026 12.00 AM IST

വയലുകൾ ഉഴുതുമറിച്ച് കാട്ടുപന്നികൾ

hi

കിളിമാനൂർ: കീഴ്പേരൂർ ഏലായിൽ കാട്ടുപന്നികൾ രണ്ടേക്കറോളം നെൽകൃഷി നശിപ്പിച്ചു. വിളവെടുപ്പിന് 15 ദിവസം മാത്രം ശേഷിക്കെയാണ് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്തു വരുന്ന പഞ്ചായത്തുകളിൽ ഒന്നാണ് നഗരൂർ. പഞ്ചായത്തിലെ നെൽകൃഷിയുടെ പകുതിയോളം കീഴ്പേരൂർ പാടശേഖരത്തിലാണ്. എട്ട് ഹെക്ടർ വിസ്തൃതിയുള്ള പാടശേഖരത്തിൽ രണ്ടേക്കറോളം കൃഷിയാണ് വ്യാഴാഴ്ച പുലർച്ചെ പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൂർണമായി നശിച്ചത്. രൂക്ഷമായ പന്നി ശല്യത്തെ തുടർന്ന് രണ്ടുദിവസം മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷൂട്ടർമാരെത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നിരുന്നു. കൂടുതൽ പന്നികളെ വെടിവെച്ച് കൊല്ലാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് വീണ്ടും പന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. ശേഷിക്കുന്ന നെൽകൃഷിയും പന്നികളുടെ ഭീഷണിയിലാണ്. കടം വാങ്ങിയും ബാങ്ക് വായ്പ എടുത്തുമാണ് പല കർഷകരും കൃഷി ഇറക്കിയത്. കാട്ടുപന്നി ശല്യം തുടർന്നാൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL