SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.08 PM IST

തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഉദ്ഘാടനം

abc-centre-has-started-op
തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിക്കുന്നു

ചാവക്കാട്: നഗരസഭയുടെ കീഴിലുള്ള തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചാവക്കാട് നഗരസഭയുടെ അധീനതയിലുള്ള വെറ്ററിനറി ബ്ലോക്കിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തെരുവിൽ അലയുന്നതും അക്രമാസക്തവുമായ നായ്ക്കളെ വന്ധ്യംകരണ ചികിത്സയ്ക്ക് വിധേയമാക്കി അവ പെറ്റുപെരുകുന്നത് നിയന്ത്രിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരസഭ എട്ടു ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ എന്നിവർ വിശിഷ്ടാതിഥികളായി. ചാവക്കാട് നഗരസഭാ ചെയർമാൻ എ.എച്ച്.അക്ബർ അദ്ധ്യക്ഷത വഹിച്ചു. ബിൻസി സന്തോഷ്, പി.പി.റിഷ്മ, ഡോ.ജി.ശർമിള തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL