SignIn
Kerala Kaumudi Online
Friday, 04 September 2026 4.58 PM IST

സർക്കാർ യു പി സ്‌കൂൾ കെട്ടിടം തകർന്നുവീണു; അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി

school
തകർന്ന സ്‌കൂൾ കെട്ടിടം

തൃശൂർ: സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണു. തൃശൂർ കോടശേരി പഞ്ചായത്തിലെ ചായ്‌പൻകുഴി യു പി സ്‌കൂൾ കെട്ടിടമാണ് തകർന്നുവീണത്. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും പൂർണമായും തകർന്നുവീണു.

മലയോര ഹൈവേയുടെ നിർമാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞുവീണത്. ഇതിന് പിന്നാലെ ക്ലാസുകൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ ഭാഗവും തകർന്നു. ഇന്ന് ശ്രീകൃഷ്‌ണ ജയന്തിയുടെ അവധിയായതിനാലാണ് വൻ അപകടം ഒഴിവായത്.

English Summary

A government school building collapsed at Chaipankuzhi UP School in Kodassery Panchayat, Thrissur. Part of the building and an open stage were completely destroyed. A major accident was averted as the incident occurred on Sree Krishna Jayanti, a holiday, meaning students were not present. A nearby wall, demolished for highway construction, reportedly collapsed first.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR SCHOOL BUILDING COLLAPSES, SCHOOL BUILDING COLLAPSES, HOLIDAY, TRAGEDY, KERALA GOVT SCHOOL COLLAPSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA