
തൃശൂർ: ഡൽഹി ജന്തർമന്ദറിലെ സമര പോരാട്ടത്തിൽ വിജയിച്ച വിദ്യാർത്ഥി സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചും, തെറ്റായ വിദ്യാഭ്യാസ-സാമ്പത്തിക-രാഷ്ട്രീയ നയങ്ങൾക്കെതിരെയുള്ള ഭാവി പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കെ.സി.വൈ.എം തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത പ്രസിഡന്റ് ഷിനോ സൈമൺ അദ്ധ്യക്ഷനായി. അനൂപ് പുന്നപ്പുഴ, എം.ജെ. അസിൻ, ഫാ. അജിത്ത് കൊള്ളന്നൂർ, ഡെന്നി ജോസഫ്, ജോയൽ ജോഷി, ഗോഡ്‌വിൻ കാവിൽ,ഗോഡ്‌വിൻ ആന്റോ, ആൽഫി മനോജ്, ലിംസൺ പയസ് വടക്കൻ, സി. റോസ്മിൻ പോൾ, ആനിമേറ്റർ സി. ഫ്രാൻസി മരിയ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |