SignIn
Kerala Kaumudi Online
Tuesday, 08 September 2026 9.41 PM IST

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

READ ENGLISH VERSION
fire
തീപിടിത്തമുണ്ടായ സ്ഥാപനം

തൃശൂർ: എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66ന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഏരിയൻ ടൂൾസ് ആൻഡ് കംപോണന്റ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.


സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. കെട്ടിടത്തിനും തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കോടികളുടെ നാശനഷ്ടമാണുണ്ടായതെന്നും ഉടമ അറിയിച്ചു. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

രാത്രി പത്ത് മണിയോടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിന് പിന്നാലെയായിരുന്നു തീപിടിത്തമുണ്ടായത്. നാട്ടുകാരാണ് ആദ്യം തീ ഉയരുന്നത് കണ്ടത്. പിന്നാലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വലപ്പാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.


മെറ്റീരിയൽ ഹാൻഡ്ലിംഗ് വ്യവസായ മേഖലയ്ക്ക് ആവശ്യമായ യന്ത്രസാമഗ്രികളും ഘടകങ്ങളും നിർമ്മിക്കുന്ന സ്ഥാപനമാണ് ഏരിയൻ ടൂൾസ് ആൻഡ് കംപോണന്റ്‌സ്. നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

English Summary

A major fire broke out at Aryan Tools and Components near National Highway 66 in Edamuttam, Thrissur, around 11:30 p.m. About 40 machines and related equipment were destroyed, while the building also suffered significant damage. The owner estimated losses worth crores of rupees. Multiple fire force units battled the blaze for hours before bringing it under control.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE, FIRE AT THRISSUR NATIONAL HIGHWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA