
തൃശൂർ: 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് യോഗക്ഷേമസഭ തൃശൂർ ജില്ലാ യുവജന വിഭാഗം. തൃശൂരിൽ ചേർന്ന യുവജന വിഭാഗം വാർഷിക കൗൺസിൽ യോഗത്തിലാണ് പ്രമേയം അംഗീകരിച്ചത്. ലഹരി മാഫിയകളെയും ക്രിമിനൽ സംഘങ്ങളെയും വേരോടെ പിഴുതെറിയാൻ സർക്കാരിനും നിയമപാലകർക്കുമൊപ്പം ചേർന്ന് പ്രവർത്തിക്കാനും പ്രാദേശിക തലത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.
യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് അജയ് ശർമ്മ മുഞ്ഞുർളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീകൃഷ്ണൻ പന്തൽ അദ്ധ്യക്ഷനായി. ജയദേവൻ ആലയ്ക്കാട്, ഹരീഷ് ദീർഘൻ, സന്ദീപ് കരോളിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |