
ചേർപ്പ്: ഗവ. ആശുപത്രിയുടെ നവീകരിച്ച പബ്ലിക് ഹെൽത്ത് യൂണിറ്റ് കെട്ടിടം ഗീത ഗോപി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 34,52,000 രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല അമീർ അദ്ധ്യക്ഷത വഹിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്,സി.കെ. വിനോദ്, അമ്പിളി വേണു, മിനി വിനയൻ, അഡ്വ. ലീന ജോസ്, പി.എം. ഭരതൻ, ഡോ.എം.അരുൺ, എം.വി.സനൽ കുമാർ, എം.സുജിത്ത് കുമാർ,കെ.ബി. പ്രജിത്ത്, സിനി പ്രദീപ്, ജൂബി മാത്യു, പ്രദീപ് പാണപറമ്പിൽ, രശ്മി ബൈജു, സുകന്യ ജനീഷ് , രാജേഷ് വല്ലച്ചിറ, ടി.എൻ. ജയശങ്കർ, ലത ഗോപിനാഥ്, ജയശ്രീ ഷാജൻ, ബി.എ. അബ്ദുൾ ജലാൽ, ഡോ. ജിൽ ഷോ ജോർജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |