SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 AM IST

ഓട്ടോമൊബൈൽ സെയിൽസ് സർവീസ് എംപ്ലോയീസ് സമ്മേളനം

citu

തൃശൂർ: കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം നടന്നു. സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ ബാധിക്കുന്ന ജനദ്രോഹതൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രജീഷ് ബാബു, ജില്ലാ സെക്രട്ടറി മോൻസി പോൾ, കെ. പത്മജ എന്നിവ‌ർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: ടി.എസ്. ബൈജു (പ്രസിഡന്റ്), മോൻസി പോൾ, റിൻഷാദ് (വൈസ് പ്രസിഡന്റുമാർ), കെ.ജി. ജിഷോയ് (സെക്രട്ടറി), വി.ടി. ശ്രീജിത്ത്, എം.എസ്. ജോസ് (ജോയിന്റ് സെക്രട്ടറിമാർ), പി.എസ്. ശാലിനി (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL