SignIn
Kerala Kaumudi Online
Monday, 27 July 2026 2.28 AM IST

പ്ലാന്റേഷൻ പ്രദേശത്തെ ഭീതിയിലാക്കി അതിരപ്പിള്ളി മുറിവാലനെത്തി

elephant
കഴിഞ്ഞ ദിവസം പ്ലാന്‌റേഷൻ കോർപ്പറേഷന്‌റെ എണ്ണപ്പനത്തോട്ടത്തിൽ എത്തിയ അതിര്പപിള്ളി മുറിവാലൻ കൊമ്പൻ തിരപ്പിള്ളി മുറിവാലൻ

അതിരപ്പിള്ളി: പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ വീണ്ടും അതിരപ്പിള്ളി മുറിവാലൻ കൊമ്പൻ പ്രത്യക്ഷപ്പെട്ടു. വെറ്റിലപ്പാറ പ്രദേശത്ത് മൂന്നുദിവസമായി കാണുന്ന കാട്ടാന ഇപ്പോഴത്തെ വരവിലും പതിവുപോലെ ആക്രമണ പ്രവണത കാട്ടുന്നുവെന്ന് പ്ലാന്റേഷൻ തൊഴിലാളികൾ പറയുന്നു. ദൂരെവച്ചുപോലും ആളുകളെ കണ്ടാൽ കുതിച്ചെത്തുന്ന അതിരപ്പിള്ളി മുറിവാലൻ കഴിഞ്ഞ മൂന്നു വർഷക്കാലമായി പ്രദേശവാസികളുടെ പേടിസ്വപ്‌നമാണ്. ഇരുചക്ര വാഹന യാത്രക്കാരുടെ പിന്നാലെ പായൽ, ജോലിക്കായി തോട്ടത്തിലെത്തുവരെ വിരട്ടൽ എന്നിവയെല്ലാം നാൽപ്പത് വായസുള്ള ഇവന്റെ ഹോബിയാണ്. മദപ്പാട് വേളയിലും അല്ലാത്തപ്പോഴും ഇവൻ അപകടകാരിയാണത്രെ. വെറ്റിലപ്പാറ തോട്ടത്തിൽ നിന്ന് പോയാൽ പിന്നെ ഏഴാറ്റുമുഖം ഉൾക്കാട്ടിലാണ് കറക്കം. ഏകദേശം മുന്നുവർഷം മുമ്പായിരുന്നു ഈ പ്രദേശത്തേയ്ക്കുള്ള ആഗമനം. വാല് എങ്ങനെ പകുതി മുറിഞ്ഞു പോയെന്ന് കാട്ടാന പ്രേമികൾക്ക് അജ്ഞാതം. ചെളിയിൽ കുളിച്ച നിലയിലാണ് ഇപ്പോഴത്തെ പ്രത്യക്ഷപ്പെടൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL