SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.36 AM IST

'എമിലി' ഷോർട്ട് ഫിലിമിന് തുടക്കം

fbgfd

അന്തിക്കാട്: കേരള പൊലീസിന്റെ 'തൂഫാൻ ഹണ്ട്' പദ്ധതിയുടെ ഭാഗമായി പുത്തൻപീടിക സെന്റ്‌ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ നിർമ്മിക്കുന്ന 'എമിലി' ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം സ്‌കൂൾ മാനേജർ ഫാ.റാഫേൽ മുത്തുപീടിക നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സി.സി.ജോസഫ് അദ്ധ്യക്ഷനായി.പുത്തൻപീടിക സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരക്കഥ പ്രിൻസിപ്പൽ സ്മിത പി.ജോസ് പഞ്ചായത്ത് അംഗം സി.എൽ. ജോബിക്ക് കൈമാറി.സബ്‌ഇൻസ്‌പെക്ടറും ഷോർട്ട് ഫിലിം സംവിധായകനുമായ സാന്റോ തട്ടിൽ,പ്രധാനാദ്ധ്യാപകൻ കെ.കെ.ഫ്രാൻസീസ്,പുത്തൻപീടിക യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് അരിമ്പൂർ പല്ലൻ, ബി.ടി.സ്വപ്ന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL