SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.36 AM IST

പുലികളിയ്ക്ക് ധനസഹായം വർദ്ധിപ്പിച്ചു

d

തൃശൂർ: പുലികളി ടീമുകൾക്കുള്ള ധനസഹായവും സമ്മാനത്തുകയും വർദ്ധിപ്പിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. സ്റ്റിയറിംഗ് കമ്മിറ്റി യോഗം ധനസഹായവും സമ്മാനത്തുകയും വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു. സമ്മാനങ്ങൾക്കായി 6 ലക്ഷത്തിൽ അധികം രൂപയാണ് കോർപ്പറേഷൻ ചെലവിടുക. ഓരോ ടീമുകൾക്കും മുൻവർഷം 3,12,500 രൂപയായിരുന്നു അനുവദിച്ചത്. അതു മൂന്നരലക്ഷമാക്കി ഉയർത്തി. പുലികളിയിൽ 'ഹരിതവണ്ടി' ഒഴിവാക്കി സമകാലിക വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ടാബ്ലോ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. കുമ്മാട്ടി സംഘങ്ങൾക്കുള്ള ധനസഹായത്തിലും വർദ്ധനയുണ്ട്. ഓരോ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കുന്ന 2കുമ്മാട്ടി സംഘങ്ങൾക്ക് 50,000 രൂപ വീതം അനുവദിക്കും. കഴിഞ്ഞ വർഷം 39,000 രൂപയായിരുന്നു. ഡിവിഷനുകളിലെ ആഘോഷങ്ങൾക്കായി 55,000 രൂപ ധനസഹായം നൽകും. മികച്ച പുലിക്കളി സംഘം, നിശ്ചലദൃശ്യംപുരാണം, സമകാലികം, ഹരിതവണ്ടി, പുലിക്കൊട്ട്, പുലിവേഷം, പുലിവണ്ടി, പുലിവര, അച്ചടക്കം തുടങ്ങി വിവിധ മേഖലകളിൽ സമ്മാനങ്ങൾ നൽകിയിരുന്നു. പുലിച്ചമയത്തിനും മുൻവർഷം സമ്മാനം നൽകിയിരുന്നു. ഡിവിഷൻ തല ആഘോഷത്തിനു തുക വർദ്ധിപ്പിക്കണമെന്നും ആവശ്യമുയർന്നു. ഇതു പരിശോധിച്ചു വേണ്ടതു ചെയ്യാമെന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സന്തോഷ് അറിയിച്ചു.

പുലികളി

 6 ലക്ഷത്തിലധികം രൂപ കോർപ്പറേഷൻ ചെലവിടും

 മുൻവർഷം അനുവദിച്ചത് 3,12,500 രൂപ

 ഈ വർഷം 3,50,000 ഉയർത്തി

കുമ്മാട്ടി

 2 സംഘങ്ങൾക്ക് 50,000 രൂപ വീതം

 കഴിഞ്ഞ വർഷം 39,000 രൂപ

 ഡിവിഷനുകളിലെ ആഘോഷങ്ങൾക്ക് 55,000 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL