SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.41 AM IST

'ലാസ്യമോഹനം' മോഹിനിയാട്ടക്കച്ചേരി

a

ഇരിങ്ങാലക്കുട: കഥകളി ക്ലബ്ബിന്റെ 2026-27 പ്രവർത്തനവർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് നർത്തകി കാവ്യ ദീപക് അവതരിപ്പിച്ച 'ലാസ്യമോഹനം ' മോഹിനിയാട്ടക്കച്ചേരി മാധവനാട്യഭൂമിയിൽ അരങ്ങേറി. പുഷ്പാഞ്ജലി, ചൊൽക്കെട്ട് എന്നീ ഇനങ്ങളിലൂടെയാണ് നൃത്തകച്ചേരി ആരംഭിച്ചത്. സ്വർഗ്ഗീയ നർത്തകി ഉർവ്വശിയെ കേന്ദ്രകഥാപാത്രമാക്കിയ വർണ്ണവും, 'അലർശരപരിതാപ'ത്താൽ വിപ്രലംഭശൃംഗാരനായികയെ വേദിയിലെത്തിച്ച സ്വാതിപദവും ആസ്വാദകരുടെ മനം കവർന്നു. നാട്യാചാര്യൻ വേണുജി സന്നിഹിതനായ സദസ്സിൽ ഒട്ടേറെ കലാകാരന്മാരും ആസ്വാദകരും പങ്കെടുത്തു. നർത്തകിയുടെ ആചാര്യയായ കലാമണ്ഡലം അക്ഷര ബിജീഷ് (നട്ടുവാങ്കം), ബിജീഷ് കൃഷ്ണ (വായ്പ്പാട്ട്), നവീൻ ആനന്ദ് (മൃദംഗം), ആദർശ് അജയകുമാർ (വയലിൻ) തുടങ്ങിയ പ്രഗത്ഭരായ കലാകാരന്മാർ പശ്ചാത്തലസംഗീതമൊരുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL