SignIn
Kerala Kaumudi Online
Sunday, 20 September 2026 10.32 PM IST

'ബിയോണ്ട് ലിമിറ്റ്‌സ്' ഫ്‌ളീ മാർക്കറ്റ്

r

തൃശൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവാക്കളുടെയും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ബിയോണ്ട് ലിമിറ്റ്‌സ്' ഫ്‌ളീ മാർക്കറ്റ് ആഗസ്റ്റ് 4,5 തീയതികളിൽ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇവന്റ് മാനേജ്‌മെന്റ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറുകിട സംരംഭകരുടെയും സ്‌പെഷ്യൽ സ്‌കൂളുകളിലെ കുട്ടികളുടെയും 25ഓളം സ്റ്റാളുകളുണ്ടാകും. ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, മാതാപിതാക്കൾക്കായി പ്രമുഖ ഡോക്ടർമാരുടെ കൗൺസലിംഗ്,യുണീക്ക് ഡിസെബിലിറ്റി ഐ.ഡി കാർഡ് രജിസ്‌ട്രേഷൻ സൗകര്യം, പ്രമുഖ സംരംഭകരുമായി ആശയവിനിമയം നടത്താനുള്ള അവസരം എന്നിവയും ഉണ്ടാകും. രാവിലെ 10മുതൽ രാത്രി 8വരെയാണ് പ്രവേശനം. വിവരങ്ങൾക്ക്: 9995256450.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL